ഗ്രഹണസമയത്ത് സൂര്യനെ നോക്കരു തെന്ന് മുതിർന്നവർ പറഞ്ഞപ്പോൾ അതിനെ അന്ധവിശ്വാസമെന്ന് കളിയാക്കാനാണ് കുട്ടി കൾ ആദ്യം ശ്രമിച്ചത്. എന്നാൽ ഇതു കണ്ണിനു ദോഷം ചെയ്യുമെന്ന് ആധുനികശാസ്ത്രം പറയുന്നു.

ഗ്രഹണസമയത്തെന്നു മാത്രമല്ല എപ്പോൾ സൂര്യനെ നേരിട്ടുനോക്കിയാലും കണ്ണിൽ പതി യുന്ന സൂര്യപ്രതിബിംബത്തിന് കണ്ണിന്റെ റെറ്റി നയ്ക്കു പൊള്ളലേൽപ്പിക്കുവാൻ തക്ക ചൂടുണ്ട്. സാധാരണ നേരത്ത് സൂര്യനുനേരെ നോക്കാൻ തുടങ്ങുമ്പോൾ പ്രകാശത്തിൻ്റെ തീവ്രത കാരണം കണ്ണിലെ കൃഷ്ണമണി അടഞ്ഞു പോകും. ഇതുകാരണം കണ്ണിൽ പൊള്ളലേൽ ക്കുന്നത് ഒരു പരിധിവരെ തടയാനാകും. എന്നാൽ ഗ്രഹണസമയത്ത് സൂര്യൻ്റെ നല്ലൊരു ഭാഗത്തെ ചന്ദ്രൻ മറയ്ക്കുന്നുണ്ട്. ഇതുകാരണം സൂര്യപ്രകാശത്തിൻ്റെ തീവ്രത കുറയും. അതി നാൽ കൃഷ്ണമണി ഏറെക്കുറെ പൂർണ്ണമായി തുറന്നിരിക്കുകയാണ് പതിവ്. പക്ഷേ സൂര്യന്റെ ചെറിയൊരംശമെങ്കിലും കണ്ണിൽപെട്ടാൽ പ്രകാശം കണ്ണിലേക്കു കയറും. അതുവഴി രൂക്ഷ മായ പൊള്ളലേൽക്കുകയും ചെയ്യും. സൂര്യൻ ചെറിയൊരംശത്തിൽ നിന്നും വരുന്ന പ്രകാശ രശ്മിക്കുപോലും പൂർണ്ണസൂര്യബിംബത്തിന്റെ അത്രയും തന്നെ ചൂട് ഉണ്ടായിരിക്കുമെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

ഇതുകൊണ്ടാണ് ഗ്രഹണസമയത്ത് സൂര്യനെ നോക്കരുതെന്ന് പറയുന്നത്.