ഭക്ഷണം കഴിക്കുമ്പോൾ പോലും കാലിൽ ചെരിപ്പു ധരിക്കുന്നതാണ് അന്തസ്സെന്ന് പുത്തൻ തലമുറ കരുതിവരുന്നതായാണ് അനുഭവങ്ങൾ വെളിവാക്കുന്നത്.
മെതിയടികൾ മാത്രം പാദരക്ഷകളായുണ്ടാ യിരുന്ന ആദികാലത്തുപോലും നഗ്നപാദരായി നടക്കുന്നവരെ, നന്മയുള്ളവരുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്
എന്നാൽ, ഒരാൾ ധരിച്ചിരിക്കുന്ന ചെരു പ്പിന്റെ വിലയിൽ നിന്നും അയാളുടെ സ്റ്റാറ്റസ് വിലയിരുത്തുന്ന നിലയിലേക്ക് സമൂഹം മാറി യിരിക്കുന്നു. വ്യായാമത്തിനായി നടക്കുമ്പോൾ പോലും ഇറുകിപ്പിടിച്ച ഷൂസുകൾ ധരിക്കുവാൻ നിർബന്ധിതരാകുന്നവർ; മറ്റുള്ളവർ തങ്ങളെ പ്പററി എന്തു കരുതുമെന്ന മിഥ്യാധാരണ കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. നഗ്നപാദ രായി നടന്നാൽ, കാണുന്നവർ തങ്ങളെ ഇല്ലാ യക്കാരായി ചിത്രീകരിച്ചേക്കുമോ എന്ന അന്ത സ്സിന്റെ പ്രശ്നവും പലരെയും അലട്ടുന്നുണ്ട്.
നഗ്നപാദത്തോടെ കുറെ നേരമെങ്കിലും നട ക്കുന്നത് ശരിയായ വിധത്തിലുള്ള രക്തചംക മണത്തിനും ആരോഗ്യകരമായ ജീവിതത്തിനും അത്യന്താപേക്ഷിതമാണെന്ന് ആധുനിക വൈദ്യശാസ്ത്രം വെളിപ്പെടുത്തിയിട്ട് അധിക നാൾ ആയിട്ടില്ല.
പരുക്കൻ പ്രതലത്തിലൂടെ നടക്കുമ്പോൾ പാദത്തിനടിയിൽ നേരിട്ട് മർദ്ദമേൽക്കും. ഇത് ശരീരപ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. പാദത്തിനടിയിൽ വിര ലുകൾ മുതൽ ഉപ്പൂറ്റി വരെ നീളുന്ന ഓരോ പ്രത്യേക ഭാഗത്തേയും ഞരമ്പുകൾ, തലച്ചോറ്,
ഹൃദയം, കിഡ്നി, കരൾ എന്നിങ്ങനെയുള്ള ശരീരഭാഗങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരി ക്കുന്നു. അങ്ങനെയുള്ള ഓരോ ഭാഗത്തുമേൽ ക്കുന്ന നേർത്ത മർദ്ദം അതുമായി ബന്ധപ്പെട്ട പ്രധാനാവയവത്തിൻ്റെ പ്രവർത്തനത്തെ ത്വരി തപ്പെടുത്തും.
കാൽപ്പാദത്തിനടിയിൽ സൂചി തറച്ചു കൊണ്ടുള്ള അക്യുപങ്ചർ എന്ന ചൈനീസ് ചികിത്സാരീതിയുടെ ഒരു ഹ്രസ്വരൂപമാണ് ചെരുപ്പില്ലാതെ നടക്കുമ്പോൾ പ്രകൃതി നമു ക്കായി ചെയ്യുന്നത്.