രാവിലെ എഴുനേറ്റു കഴിഞ്ഞഉടൻ ഭൂമി തൊട്ട് ശിരസ്സിൽ വയ്ക്കുന്നത്തിന്റെ ഗുണം എന്ത് ?

എണീറ്റുണർന്ന് കിടക്കയിലിരുന്ന് രണ്ടു കൈപ്പടങ്ങളും നിവർത്തി ധനത്തിനും വിദ്യ യ്ക്കും ശക്തിക്കുമായി ലക്ഷ്‌മീദേവിയേയും സരസ്വതീദേവിയേയും പാർവ്വതീദേവിയേയും പ്രാർത്ഥിച്ചശേഷം കിടക്കയിൽ നിന്നും പാദങ്ങൾ ഭൂമിയിൽ വയ്ക്കുന്നതിനുമുമ്പ് ഭൂമാതാവിനെ തൊട്ട് ശിരസ്സിൽ വച്ച് ക്ഷമാ പണമന്ത്രം ചൊല്ലണമെന്ന് ആചാര്യന്മാർ വിധിച്ചിട്ടുണ്ട്.

ചിലരെങ്കിലും ഈ വിശ്വാസത്തെ അന്ധ വിശ്വാസമെന്നു പരിഹസിച്ച് തള്ളാനാണ് താല്പ‌ര്യം കാണിക്കുന്നത്. എന്നാൽ ഇതിന്റെ മഹത്തായ ശാസ്ത്രീയവശം പരിശോധിക്കാ വുന്നതാണ്.

ഒരു വ്യക്തി ഉറങ്ങിക്കിടക്കുമ്പോൾ അയാ ളുടെ ശരീരത്തിനകത്ത് കുടികൊള്ളുന്ന ഊർ ജ്ജത്തെ സ്റ്റാറ്റിക് എനർജി അഥവാ പൊട്ടൻഷ്യൽ എനർജി എന്നാണ് വിളിക്കുന്നത്. എന്നാൽ എഴുന്നേൽക്കുന്ന സമയത്ത് അത് ഡൈനാമിക് അഥവാ കൈനറ്റിക് എനർജിയായി മാറുന്നു.

ഭൂമിയിൽ തൊടുന്നതോടെ ശരീരത്തിലെ മലിനോർജ്ജം (സ്റ്റാറ്റിക് എനർജി) വിസർ ജ്ജിച്ച് ശുദ്ധോർജ്ജം ശരീരത്തിൽ നിറയ്ക്കേണ്ടതുണ്ട്.

ഉണർന്നെണീക്കുമ്പോൾ കാലാണ് ആദ്യം തറയിൽ തൊടുന്നതെങ്കിൽ ഊർജ്ജം കീഴോ ട്ടൊഴുകി ശരീരബലം കുറയുന്നു.’ എന്നാൽ കയ്യാണാദ്യം തറയിൽ തൊടുന്നതെങ്കിൽ ഊർ ജ്ജമാകട്ടെ മുകളിലോട്ട് വ്യാപിച്ച് കൈയിലൂടെ പുറത്തു പോകുന്നതോടെ ശരീരബലം ഇരട്ടിക്കും.

ഇത്തരത്തിലുള്ള ഒരു വലിയ ശാസ്ത്രീയ രഹസ്യം ഒളിഞ്ഞു കിടന്നതുകൊണ്ടാണ് ഭാരതത്തിലെ ആചാര്യന്മാർ രാവിലെ ഭൂമിയെ തൊട്ടു ശിരസ്സിൽ വച്ചശേഷമേ എണീക്കാവൂ എന്ന് പിൻതലമുറയെ ഓർമ്മിപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *