വ്രതദിവസങ്ങളിലും ഒരിക്കൽ ദിവസങ്ങ ളിലും എണ്ണ തേച്ച് കുളിക്കാൻ പാടില്ല.
എണ്ണ തേച്ചുകുളിയെ വളരെ പ്രാധാന്യ ത്തോടെ കണ്ടിരുന്ന കേരളീയർ ഇങ്ങനെ ഒരാ ചാരം വച്ചുപുലർത്തുന്നതിന് പിന്നിൽ വെറും അന്ധവിശ്വാസം ആണെന്നാണ് ഇതുവരെയും പ്രചരിച്ചിരുന്നത്. പക്ഷെ, ഇതിന് പിന്നിലെ ശാസ്ത്രീയത ഇതിനകം തന്നെ വെളിപ്പെട്ടു കഴിഞ്ഞു.
ശനിഗ്രഹത്തിന്റെ ശക്തിയിൽ നിന്നുള്ള ഉൽപ്പന്നമായി കരുതിപ്പോരുന്ന എണ്ണ തലയ്ക്ക ചുറ്റും ഒരു ധൂമവലയം സൃഷ്ടിക്കുമത്രെ. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന വലയം നിലനിൽ ക്കുന്നതിനാൽ ഗ്രഹങ്ങളിൽ നിന്ന് വരുന്ന കാന്തികതരംഗങ്ങൾ ശരീരത്തിൽ പ്രവേശിക്കാ തെയാകും. വ്രതദിവസങ്ങളിൽ ശരീര-മനഃ ശുദ്ധി പ്രധാനമായും നിലനിൽക്കുന്നതിനാൽ ഗ്രഹങ്ങളിൽ നിന്നും നക്ഷത്രങ്ങളിൽ നിന്നും ഭൂമിയിലെത്തുന്ന കാന്തികപ്രസരണം ശരീര ത്തിൽ ലഭിക്കേണ്ടതുണ്ട്. എന്നാൽ തലയിൽ എണ്ണ തേച്ചിരിക്കുന്നതു കാരണം ഈ കാന്തി കശക്തിയാകട്ടെ ശരീരത്തിൽ പ്രവേശിക്കുന്ന തിന് എണ്ണ തടസ്സമായി നിൽക്കുന്നു. ഇതു കൊണ്ടാണ് വ്രതദിവസങ്ങളിൽ എണ്ണ തേച്ചു കുളിക്കരുത് എന്നു പറയുന്നത്.