പ്രഭാതത്തിൽ സൂര്യനമസ്ക്കാരം എന്തിന് ചെയ്യണം?

വൈദികകാലം മുതൽ ഭാരതീയർ പിൻ തുടർന്നുവരുന്ന ഒരു ആചാരരീതിയാണ് സൂര്യ നമസ്ക്കാരം. ശാരീരികവും മാനസികവുമായ വികാസം സാധ്യമാകുന്നൊരു വ്യായാമമുറയാ ണിത്. വ്യവസ്ഥാപിതമായ രീതിയിൽ ഈ ആചാരം അനുഷ്‌ഠിക്കുന്നതിലൂടെ അവയ വങ്ങൾക്ക് ബലിഷ്‌ഠതയും ശക്തിയും കൈ വരുന്നു.

പാശ്ചാത്യനാടുകൾ ഉൾപ്പെടെ ലോക ത്തിന്റെ നാനാഭാഗങ്ങളിൽ ഇന്ന് ഈ ആചാര രീതിക്ക് പ്രശസ്‌തി വർദ്ധിച്ചുവരികയാണ്. ‘ജമനാസ്റ്റിക് ഡ്രിൽ’ എന്ന പേരിൽ സൂര്യനമസ്ക്കാരമുൾപ്പെടെയുള്ള ശാരീരിക പരിശീല നങ്ങൾ പല സ്‌കൂളുകളിലും ഇന്ന് പരിശീലി പ്പിക്കുന്നുണ്ട്.

സൂര്യനമസ്ക്കാരത്തിലൂടെ നമ്മുടെ ശരീര ത്തിലെ എല്ലാ സന്ധികൾക്കും ചലനം ലഭി ക്കുന്നു. പ്രഭാതസൂര്യരശ്മ‌ിക്ക് ത്വക്കിൽ വിറ്റാ മിൻ-ഡി ഉല്‌പാദിപ്പിക്കുവാനുള്ള കഴിവ് ശാസ്ത്രം അംഗീകരിച്ചതാണ്. ഈ രശ്മികൾക്ക് കാൽസ്യം ഉല്‌പാദനം നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവുമുണ്ട്. സൂര്യനമസ്ക്കാരം വഴി ഉദരങ്ങൾക്കും ഉദരസംബന്ധമായ മറ്റ് അവയ വങ്ങൾക്കും വ്യായാമം ലഭിക്കുന്നു. ഇതാകട്ടെ മലബന്ധത്തെ വലിയൊരളവു വരെ തടയു കയും ചെയ്യുന്നു. അതുപോലെ തന്നെ അവ യവങ്ങൾക്ക് ദൃഢത ലഭിക്കുന്നതിനാൽ ശരീര ഭാഗത്ത് ക്ഷയരോഗാണുക്കളുടെ ആക്രമണവും ഉണ്ടാകുന്നില്ല.

തുടർച്ചയായി സൂര്യനമസ്ക്കാരം ചെയ്യു ന്നതുവഴി അകാലവാർദ്ധക്യം ഒരു പരിധി വരെ തടയാനാകും. സന്ധികൾക്ക് അയവു വരുത്തു വാനും കുടവയർ ഇല്ലാതാക്കുവാനും മന സ്സിനും ശരീരത്തിനും ഉന്മേഷം നിലനിർ ത്താനും സൂര്യനമസ്ക്‌കാരമെന്ന ആചാരവിധി യിലൂടെ സാദ്ധ്യമാകുന്നുണ്ട്.

സൂര്യനമസ്ക്കാരം അനുഷ്‌ഠിക്കുന്നവർ പ്രാരംഭത്തിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യ ങ്ങൾ ശ്രദ്ധേയമാണ്.

പരിശുദ്ധമായ ലഘുജീവിതം നയിക്കണം, ആഹാരം മിതമായിരിക്കണം, കുളിക്കുന്നത് പച്ചവെള്ളത്തിൽ ആയാൽ കൂടുതൽ നന്നായി രിക്കും. വിശാലമായതും വൃത്തിയുള്ളതും ധാരാളം കാറ്റുള്ളതുമായ സ്ഥലത്ത് നമസ് ക്കാരം നടത്തണം, നമസ്ക്കാരസമയങ്ങളിൽ അത്യാവശ്യത്തിനു വേണ്ടിടത്തോളം മാത്രം നേരിയ വസ്ത്രം ധാരാളം അയവായി ഉപയോഗിക്കണം, ചായ, കാപ്പി, കൊക്കൊ, പുകയില, മദ്യം തുടങ്ങിയ ലഹരിപദാർത്ഥങ്ങളൊന്നും ഉപയോഗിക്കരുത് തുടങ്ങി നിരവധി കാര്യങ്ങൾ സൂര്യനമസ്ക്കാരം അനുഷ്‌ഠിക്കേണ്ടവർ ശ്രദ്ധി ക്കേണ്ടതാണെന്ന് ആചാര്യവിധിയിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *