പ്രഭാതത്തിൽ കോലം വരയ്ക്കുന്നത് എന്തിന്?

പ്രഭാതത്തിൽ മുറ്റമടിച്ച് തളിച്ചശേഷം നട യിൽ മനോഹരമായി കോലം വരയ്ക്കുന്നത് ഒരു പ്രത്യേക വിഭാഗത്തിൻ്റെ ഇടയിൽ ഇന്നും പതിവുള്ളതാണ്

പ്രത്യേക വിശേഷങ്ങളൊന്നും അവകാശ പ്പെടാനില്ലെങ്കിലും ഇതിനു പിന്നിൽ വലിയൊരു ഭൗതികയാഥാർത്ഥ്യം ഒളിഞ്ഞിരിക്കുന്നു. മനുഷ്യനെന്നും സഹജീവികളോട് കരുണ കാണിച്ചു പോന്നതിൻ്റെ നൂറുകണക്കിന് ഉദാഹരണങ്ങൾ നമുക്ക് മുന്നിൽ നിരന്നുകിടക്കുന്നു. മനുഷ്യൻ അന്നത്തിനായി ഉപയോഗിക്കുന്ന അരിയുടെ പൊടി കൊണ്ടാണ് നേരത്തെ കോലം വരച്ചിരുന്നത്. മാത്രമല്ല അരിപ്പൊടി കോലം എന്നൊരു സങ്കൽപ്പം തന്നെ ഉണ്ടാ യിരുന്നു. നാം ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഉറുമ്പ് തുടങ്ങിയ സാധുജീവികൾക്ക് ആഹാരം കൊടുക്കുക എന്ന മാനുഷികധർമ്മമാണ് കോലം വരയ്ക്കുന്നതിലൂടെ പ്രാവർത്തികമാക്കപ്പെട്ടത്.

പക്ഷെ സാധാരണ ഉറുമ്പുകളൊന്നും കോലം വരച്ചിടത്ത് പ്രവേശിക്കുന്നതും കോലപ്പൊടി ഭക്ഷിക്കുന്നതും പതിവുള്ള കാഴ്‌ചയല്ല

Leave a Reply

Your email address will not be published. Required fields are marked *