തണുപ്പുകാലത്ത് കിണറ്റിൽ നിന്നും ചൂടു സമയത്ത് നദിയിൽ നിന്നും കുളിക്കണമത്രേ!
രണ്ടുതരത്തിലെ കുളി പറയുന്നുണ്ടെങ്കിലും ദിനചര്യയുടെ ഭാഗമായി രണ്ടുനേരം കുളി ക്കാനും മലയാളിക്കു മടിയില്ലായിരുന്നു. ഓരോ ദിവസവും ആരംഭിക്കുന്നതും ദിവസം അവസാ നിപ്പിച്ച് കിടക്കയിലേയ്ക്ക് പോകുന്നതും കുളിക്കു ശേഷമായിരുന്നു.
തണുപ്പുകാലത്ത് നദികളിലെ വെള്ള ത്തിനെ അപേക്ഷിച്ച് കിണറ്റിലെ ജലത്തിന് തണുപ്പു കുറവായിരിക്കുമെന്നതു കൊണ്ടാണ് ഈ കാലയളവിൽ കിണറ്റിലെ വെള്ളത്തിൽ കുളിക്കണമെന്നു പറയുന്നത്.
സാവധാനം മാത്രം ചൂടാവുകയും സാവധാനം മാത്രം തണുക്കുകയും ചെയ്യുന്ന സ്വഭാവമാണ് ജലത്തിനുള്ളത്.ബാഷ്‌പീകരണം പെട്ടെന്ന് നടക്കുമ്പോൾ വെള്ളത്തിന് തണുപ്പ് കൂടുതലായിരിക്കും. വലിയ പാത്രങ്ങളിലും നദികളിലുമാണ് ബാഷ്‌പീകരണപ്രക്രിയ എളുപ്പത്തിൽ നടക്കു ന്നത്. അന്തരീക്ഷവുമായി ജലോപരിതലത്തിന് കൂടുതൽ സമ്പർക്കമുള്ളതുകൊണ്ടാണ് ബാഷ് പീകരണം കൂടുതൽ നടക്കുന്നത്. ബാഷ്പീക രണത്തിനു വേണ്ട താപം വെള്ളത്തിൽ നിന്നും വലിച്ചെടുക്കുന്നതുകൊണ്ടാണ് വെള്ളം കൂടു തൽ തണുക്കുന്നത്.