കുളിച്ചാൽ ആദ്യം മുതുകാണോ തുടയ്ക്കേണ്ടത്?

കുളി കഴിഞ്ഞുവരുന്നവർ ആദ്യം മുതുകാണ് തുടക്കേണ്ടതെന്നൊരു വിധിയുണ്ട്.

ഇതിന്റെ പിന്നിൽ വിശ്വസിച്ചില്ലെങ്കിലും വിശ്വസിച്ചുപോകുന്ന രസകരമായ ഒരു വിശ്വാസമുണ്ട്.

നമ്മുടെ ശരീരത്തിൽ എപ്പോഴും രണ്ട് അവ സ്ഥകൾ നിലനിൽക്കുന്നുണ്ട്; നന്മയും തിന്മയും. അതായത് നന്മയെന്ന ശ്രീദേവിയും തിന്മയെന്ന മൂതേവിയും. നാം കുളിക്കാനായി ശിരസ്സിൽ വെള്ളം ഒഴിക്കുന്നതും ശ്രീദേവിയും മൂതേവിയും ശരീരത്തിൽ നിന്നും പുറത്തിറങ്ങും. പിന്നെ, തമ്മിൽ യുദ്ധം നടത്തിക്കൊണ്ടിരിക്കും. ശരീര ത്തിൽ തിരികെ ആര് ആദ്യം കയറണം എന്ന തിനു വേണ്ടിയാണത്. ശരീരത്തിൽ ഏതു ഭാഗ മാണോ ആദ്യം തുടച്ച് ജലാംശം കളയുന്നത് അവിടെ മൂതേവി പ്രവേശിക്കും. കാരണം യുദ്ധ ത്തിൽ ജയിക്കുന്നത് ആദ്യം മൂതേവി, തിന്മ ആയിരിക്കും. മുതുകാദ്യം തുടച്ചാൽ മൂതേവി അവിടെ കയറുകയും രണ്ടാമത് മുഖം തുട ക്കേണ്ടി വരുമ്പോൾ ശ്രീദേവി മുഖത്തു പ്രവേ ശിക്കുകയും അന്നേദിവസം ശ്രീദേവി, ഐശ്വര്യം വിളങ്ങുന്ന മുഖത്തോടെ ജീവിക്കുകയും ചെയ്യും. മറിച്ച് മുഖമാണു തുടച്ചതെങ്കിൽ മൂതേവി കയറിയ മുഖത്തോടെയാവും ജീവി ക്കേണ്ടിവരിക. അതായത് അന്നത്തെ കാര്യം പറയേണ്ടതില്ലല്ലോ! അതുകൊണ്ടാണ് കുളിച്ചു
കഴിഞ്ഞാൽ ആദ്യം മുതുകു തുടയ്ക്കണമെ എന്നൊരുപദേശം പിൻതലമുറക്കു നൽകാൻ മുതിർന്നവർ ശ്രമിച്ചതും.

ഇതുകേട്ട് അന്ധവിശ്വാസമെന്ന് പറഞ്ഞ് ആരും പിൻമാറണ്ട. ഇതിനുപിന്നിൽ മഹത്തായ ഒരു ശാസ്ത്രരഹസ്യം ഒളിഞ്ഞിരിക്കുന്നു. ഇതു മനസ്സിലാക്കിക്കൊണ്ടാണ് അവർ അങ്ങനെ ഉപ ദേശിച്ചിരുന്നത് എന്നുവേണം കരുതാൻ.

കുളിക്കുന്ന സമയത്ത് നമ്മുടെ ശരീരത്തിൽ തണുപ്പ് എല്ലാ ഭാഗങ്ങളിലും അനുഭവപ്പെടു ന്നുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ തണുപ്പ നുഭവപ്പെടുന്നത് നട്ടെല്ലിലാണ്. നട്ടെല്ലിൽ കൂടു തൽ തണുപ്പേൽക്കേണ്ടി വന്നാൽ അത് രോഗ ങ്ങൾക്കു കാരണമാവും. ഈ തിരിച്ചറിവിൽ നിന്നാണ് കുളിച്ചു കഴിഞ്ഞാൽ ആദ്യം നട്ടെല്ലു സ്ഥിതി ചെയ്യുന്ന മുതുക് തുടക്കണമെന്ന വിധി ഉപദേശരൂപേണ കുട്ടികളിൽ അടിച്ചേൽപ്പിച്ചി രുന്നത്.

എന്നാൽ ഒരു ബക്കറ്റ് പൈപ്പുജലത്തിൽ കുളിക്കുന്നവരെ ഉദ്ദേശിച്ചല്ല ഈ നിർദ്ദേശം വച്ചിരുന്നത്. മറിച്ച് ബ്രഹ്മമുഹൂർത്തത്തിലു ണർന്ന്, തണുത്തൊഴുകുന്ന നദിയിലോ തടാ കത്തിലോ കുളത്തിലോ ആവോളം മുങ്ങിക്കു ളിക്കുന്നവരെ ഉദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞി രുന്നത്. പൈപ്പുജലത്തിൽ ദേഹം ശുദ്ധിയാ ക്കുന്നവർ സദയം ക്ഷമിക്കുക.

Leave a Reply

Your email address will not be published. Required fields are marked *