എന്തുകൊണ്ട് കിടക്കയിൽ നിന്നും വലതുവശം തിരിഞ്ഞെണീക്കണം?

ദിവസത്തിലെപ്പോഴെങ്കിലും കുസൃതി അല്പം കൂട്ടുന്ന കുട്ടികളെപ്പറ്റി രക്ഷിതാക്കൾ സാധാരണ പറയാറുണ്ട് – ഇവൻ ഇന്ന് ഇടതു വാക്ക് എണീറ്റെന്നാ തോന്നുന്നത്.

ആ ചൊല്ലിൽ നിന്നുതന്നെ ഇടതുവാക്ക് (ഇടതുവശം) തിരിഞ്ഞെണീറ്റാൽ എന്തോ കുഴ പ്പമാണെന്നു മനസ്സിലാകും.

മേലുദ്ധരിച്ചത് രക്ഷിതാക്കൾ വ്യക്തമായി മനസ്സിലാക്കിപ്പറയുന്നതല്ലെങ്കിലും ദിവസവും വലതുവശം തിരിഞ്ഞെണീക്കേണ്ട ആവശ്യകത വളരെ വലുതാണ്.

നമ്മുടെ ഋഷീശ്വരന്മാർ നമ്മെ പരിശീലി പ്പിച്ച ഈ ആരോഗ്യമാർഗ്ഗത്തിൻ്റെ സാധുത അടുത്ത കാലത്തായി പാശ്ചാത്യഭിഷഗ്വരന്മാരും പൂർണ്ണമായും അംഗീകരിച്ചുകഴിഞ്ഞു.

നമ്മുടെ ശരീരത്തിനു ചുറ്റും രണ്ടു കാന്തിക വലയങ്ങളുണ്ട്. അവയിൽ ആദ്യത്തെ കാന്തിക വലയം കാലിൽ നിന്നും ശിരസ്സിലേക്കും മറിച്ച് ശിരസ്സിൽ നിന്നും കാലിലേക്കും പ്രദക്ഷിണം വയ്ക്കുന്നു. രണ്ടാമത്തേതാകട്ടെ, ഇടതുവശത്തു നിന്നും മുൻഭാഗത്തു കൂടെ വലത്തോട്ടും വലതുവശത്തു നിന്നും പിന്നിൽക്കൂടി ഇടതുവശ ത്തേക്കും പ്രദക്ഷിണം വയ്ക്കുകയാണ്.

കാന്തികവലയത്തിന്റെ ഗതിക്കനുസരിച്ച ശരീരചലനം, കാന്തികവലയത്തിൻ്റെ വൈന്റിംഗ് ദൃഢപ്പെടുത്തും. മറിച്ചായാൽ വൈന്റിംഗ് അയഞ്ഞ് ശരീരയന്ത്രസംവിധാനത്തിന്റെ തന്നെ പ്രവർത്തനശേഷി ക്ഷയിക്കാനിടവരും. ശരീരം വലതുവശം തിരിഞ്ഞെണീക്കുന്നത് വൈന്റിംഗ് കൂടുതൽ ദൃഢമാവാൻ സഹായി ക്കുമെന്ന് ആധുനിക വൈദ്യശാസ്ത്രവും സമ്മതിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *