എന്തുകൊണ്ട് നടയ്ക്കു നേരെ നിന്ന് തൊഴരുത്?

ക്ഷേത്രത്തിൽ തൊഴാനെത്തുന്ന ഭക്തർ ശ്രീകോവിലിന് നേരെ നടയിൽ നിന്ന് തൊഴുതാൽ അറിവുള്ളവർ ശാസിക്കാറുണ്ട്.

മിക്ക അമ്പലങ്ങളിലും ഇതൊഴിവാക്കാനായി വേലി കെട്ടിയിരിക്കുകയാണ് പതിവ്. നടയ്ക്കു നേരെ നിൽക്കാതെ ഇടത്തോ വലത്തോ നീങ്ങി ഏതാണ്ട് മുപ്പത് ഡിഗ്രി ചരിഞ്ഞ് നിന്ന് വേണം തൊഴാൻ. ബിംബത്തിൽ കുടികൊള്ളുന്ന കാന്തികരശ്‌മി അഥവാ ദേവ ചൈതന്യം ഭക്തനിലേക്ക് സർപ്പാകൃതിയി ലാണ് എത്തിച്ചേരുന്നത്. ഈ സമയം കെ കാലുകൾ ചേർത്ത് ഇരുകൈകളും താമരമൊട്ടു പോലെ പിടിച്ച് കണ്ണടച്ച് ധ്യാനിക്കണമെന്നാണ് വിധി. അങ്ങനെ ചെയ്യുമ്പോൾ പരസ്പരം സ്പർശിക്കുന്ന വിരലുകൾ വഴി തലച്ചോറിലെ പ്രാണോർജ്ജം അതിശക്തിയായി ശരീരമാസ കലം വ്യാപിക്കും.

ഇത്തരത്തിൽ പ്രാണോർജ്ജം വ്യാപി ക്കുന്ന വഴി ആചാര്യന്മാർ വെളിപ്പെടുത്തിയി ട്ടുണ്ട്. പൃഥിശക്തി ചെറുവിരൽ വഴിയും ജല ശക്തി മോതിരവിരൽ വഴിയും അഗ്നിശക്തി നടുവിരൽ വഴിയും വായുശക്തി ചൂണ്ടുവിരൽ വഴിയും ആകാശശക്തി പെരുവിരൽ വഴിയും സൃഷ്ടിക്കപ്പെടുന്നു. പൃഥിശക്തി ശരീരബലം നൽകുമ്പോൾ ജലശക്തിയാകട്ടെ പ്രാണ വികാരബലമാണ് നൽകുന്നത്. അഗ്നിശക്തി മനോബുദ്ധിബലം നൽകുമ്പോൾ വായുശക്തി യാകട്ടെ ബോധബലം നൽകുന്നു. ആത്മബലം നൽകാൻ ആകാശശക്തി ഉപകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *