എണ്ണ തേച്ചുകുളി എന്തിന്?

ദിവസവും, വ്രതനാളിലും ഒരിക്കൽ കാലത്തും ഒഴികെ, എണ്ണ തേച്ചു കുളിക്കണ മെന്ന് ഒരു വിധി ഉണ്ട്. ഹൃദയവിശുദ്ധി പോലെ തന്നെ പൗരാണികർ തങ്ങളുടെ ശരീരശുദ്ധിക്കും പ്രാധാന്യം കൽപ്പിച്ചിരുന്നു. കേരളീയന്റെ പ്രഭാതകർമ്മങ്ങളിലാകട്ടെ എണ്ണ തേച്ചു കുളിക്ക് പ്രധാന സ്ഥാനമാണ് നൽകിയിരുന്നത്. അടി മുതൽ മുടി വരെ കുളിർക്കെ എണ്ണ തേച്ച് മുങ്ങിക്കുളിക്കുന്നത് നമ്മുടെ പഴമക്കാർക്ക് ഒരു സ്വർഗ്ഗീയ സുഖം നൽകിയിരുന്നുവെന്നുവേണം കരുതാൻ.

എന്നാൽ, എണ്ണതേച്ചു കുളിയിൽ നിന്നും എന്തെങ്കിലും ശാസ്ത്രീയഗുണം ലഭിക്കുന്നു വെന്ന വസ്തുത അധികമാർക്കുമറിയില്ല. എണ്ണതേച്ചുകുളി കൊണ്ട് പ്രത്യക്ഷത്തിൽ തോന്നുന്ന സുഖത്തേയാണ് പലരും ഇപ്പോഴും പ്രതീക്ഷി ക്കുന്നത്. എന്നാൽ ഇതിനൊക്കെക്കാൾ ഉപരി മറ്റു രണ്ട് കാര്യങ്ങളാണ് ഇതുകൊണ്ടുണ്ടാകുന്ന ഗുണം. ഒന്ന്, എണ്ണയിൽ ഉൾപ്പെടുന്ന ചേരുവ കളുടെ ഔഷധഗുണം ശരീരത്തിൽ വ്യാപിക്കും. എന്നാൽ പ്രധാനമായും മനുഷ്യശരീരത്തിലെ ത്വക്കിനെ ബാധിച്ചിട്ടുള്ള രോഗാണുക്കൾ ഇങ്ങനെ തേയ്ക്കുന്ന എണ്ണയുടെ ആവരണത്തിനുള്ളിൽ വായു ലഭിക്കാതെ ചത്തുപോകുന്നു എന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *